മൈനാഗപ്പള്ളിവില്ലേജ് വിഭജിക്കണം

Advertisement


ശാസ്താം കോട്ട. കേരളാ റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ (കെ. ആർ. ഡി. എസ്. എ. ) കുന്നത്തൂർ താലൂക്ക് സമ്മേളനം  ശാസ്താംകോട്ട വ്യാപാരഭവനിൽ വെച്ച് നടന്നു.
താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് സ. ആശ ജി. അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ. നവാസ് സ്വാഗതം ആശംസിച്ചു. സമ്മേളനം  സംസ്ഥാന കമ്മിറ്റിയംഗം സ. കെ.ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സ.എ. ആർ. രാജേന്ദ്രൻ സംഘടനാ റിപ്പോർട്ടും താലൂക്ക് സെക്രട്ടറി സ. രാഹുൽ കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ. ആർ. ഡി. എസ്. എ. സംസ്ഥാന സെക്രട്ടറി സ. എ. ഗ്രേഷ്യസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റുമായ സ. സതീഷ് കെ. ഡാനിയൽ, കെ. ആർ. ഡി. എസ്. എ. സംസ്ഥാന കമ്മിറ്റിയംഗം സ. ബി. ശ്രീകുമാർ, ജോയിൻ്റ് കൗൺസിൽ മേഖലാ സെക്രട്ടറി സ. ആർ. രഞ്ജു, കെ. ആർ. ഡി. എസ്. എ. ജില്ലാ ജോയിൻ്റ് സെക്രട്ടറി സ. എസ്. ചന്ദ്രശേഖരൻ, ജില്ലാ കമ്മിറ്റിയംഗം സ. രാജേഷ് കുമാർ കെ,  എന്നിവർ  സംസാരിച്ചു.
മൈനാഗപ്പള്ളി വില്ലേജ് വിഭജിക്കണമെന്ന ആവശ്യം സമ്മേളനം മുന്നോട്ട് വെയ്ക്കുകയും വകുപ്പിലെ ജീവനക്കാരുടെ പ്രശ്നങ്ങളിൽ സമരപ്പോരാട്ടങ്ങളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്തു.
പുതിയ ഭാരവാഹികൾ
പ്രസിഡൻ്റ് – ആശ ജി
സെക്രട്ടറി – രാഹുൽ കൃഷ്ണൻ
വൈസ് പ്രസിഡൻ്റുമാർ – നവാസ് എൻ, രാജീവ്
ജോയിൻ്റ് സെക്രട്ടറിമാർ – ജോൺസൺ, വിജയകൃഷ്ണൻ
ട്രഷറർ – ഗീത

Advertisement