കുന്നത്തൂരിൽ കശുവണ്ടി തൊഴിലാളിയായ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Advertisement

കുന്നത്തൂർ:കശുവണ്ടി തൊഴിലാളിയായ വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തൂർ കിഴക്ക് വെള്ളാറേത്ത് പടിഞ്ഞാറ്റതിൽ പരേതനായ മംഗളൻപിള്ളയുടെ ഭാര്യ ശ്രീദേവിയമ്മ(50) ആണ് മരിച്ചത്.ഇന്ന് (ചൊവ്വ) രാവിലെ 7 ഓടെയാണ് സംഭവം.മകളും ചെറുമക്കളും ക്ഷേത്രദർശനത്തിന് പോയ ശേഷം തിരികെ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കുന്നത്തൂർ കോർപ്പറേഷൻ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു.താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അനന്തര നടപടികൾക്കു ശേഷം ബുധനാഴ്ച സംസ്കരിക്കും

Advertisement