പടിഞ്ഞാറെകല്ലട. കേരളോത്സവം സമാപിച്ചു. കായികകലാ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർക്കുള്ള എവർറോളിംഗ് ട്രോഫി അകാലത്തിൽ അന്തരിച്ച കായികതാരംകൂടിയായ മിഥുന്റെ പേരിൽ ഈ വർഷം മുതൽ നൽകിതുടങ്ങി. ഗ്രാമപഞ്ചായത്താണ് ട്രോഫി മിഥുൻറെ പേരിൽ നൽകുന്നത്. കോട്ടക്കുഴി സുകുമാരൻ എക്സ് എം എൽ എ യുടെ പേരിൽ കബഡിക്കും റോളിംഗ് ട്രോഫി ഈ വർഷം മുതൽ നൽകിതുടങ്ങി.
സമാപനസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് എൽ സുധ അധ്യക്ഷതവഹിച്ചു. ഉഷാലയം ശിവരാജൻ സ്വാഗതം ആശംസിച്ചു. കെ സുധീർ, ജെ അംബികകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. ശിവരാജൻ, ഷീലകുമാരി, സിന്ധു കോയിപ്പുറം, എൻ ഓമനക്കുട്ടൻപിള്ള, സുനിതദാസ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ശങ്കരപിള്ള, പഞ്ചായത്ത് സെക്രട്ടറി ദിലീപ്, അസി. സെക്രട്ടറി നിസാർ, പി ടി ഗിരിശൻ, പുഷ്പരാജ് എന്നിവർ സംസാരിച്ചു.






































