ആർഭാടങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസ പരമായി മുന്നേറാൻ മുസ്ലിം യുവതലമുറ തയ്യാറാകണം, ജസ്റ്റിസ്‌ കെമാൽ പാഷ

Advertisement


ശാസ്താംകോട്ട:അമിത ആർഭാടങ്ങളാൽ മുസ്ലിം സമുദായം വീർപ്പുമുട്ടുകയാണെന്നും ഇത് ഒഴിവാക്കി വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമാകാൻ മുസ്ലിം യുവജനങ്ങൾ തയ്യാറാകണമെന്ന് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ബി. കെമാൽ പാഷ അഭിപ്രായപ്പെട്ടു. കുന്നത്തൂർ താലൂക്ക് മുസ്ലിം കോഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച മെറിറ്റ് അവാർഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക ആശയങ്ങളോട് പൊരുത്തപ്പെടാത്ത ആഘോഷങ്ങളും ആർഭാടങ്ങളും കാരണം മറ്റു സമുദായങ്ങൾക്ക് മുസ്ലീങ്ങളോട് അസഹിഷ്ണുത ഉണ്ടാകുന്നു എന്ന് സംശയിക്കാവുന്ന സാഹചര്യങ്ങളാണു ള്ളത്.ഹയർസെക്കൻഡറിക്ക് ശേഷമുള്ള വിദ്യാഭ്യാസരംഗത്ത് ആൺകുട്ടികൾ പെൺകുട്ടികളെക്കാൾ പിന്നാക്കം പോകുന്നത് കുടുംബ ബന്ധങ്ങളിലെ സംന്തുലിതാവസ്ഥ തകിടം മറിയുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രസിഡൻറ് ശാസ്താംകോട്ട അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഷിഹാബുദീൻ ഖാഷിമി, അഡ്വക്കേറ്റ് കുറ്റിയിൽ ഷാനവാസ്,കബീർ പോരുവഴി പോരുവഴി ഹുസൈൻ മൗലവി, സുബൈർ പറമ്പിൽ, അർഷദ് മന്നാനി, അബ്ദുൽ സത്താർ, അഡ്വക്കേറ്റ് നൗഷാദ് , ത്വൽഹത് മൗലവി, മുഹമ്മദ്‌ കുഞ്ഞ് തനിമ, കോട്ടൂർ നൗഷാദ്, ശൂരനാട് ശിഹാബ്, ഇസ്മായിൽകുഞ്ഞ് കാവിൽ, അൻസാരി അർത്തിയിൽ, ഷാജി അർത്തിയിൽ. എന്നിവർ സംസാരിച്ചു.

Advertisement