ഗുരു ജ്യോതി അധ്യാപക പുരസ്ക്കാരം ശൂരനാട് രാജേന്ദ്രന്

Advertisement

കൊല്ലം. കവയിത്രി സുഗതകുമാരി ടീച്ചറിൻ്റെ സ്മരണാർത്ഥം പ്രവർത്തിച്ചു വരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്, പള്ളിക്കൂടം Tv യുടേയും സഹകരണത്തോടെ ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മികച്ച അധ്യാപകർക്ക് നൽകി വരുന്ന ഗുരു ജ്യോതി പുരസ്ക്കാരം ശൂരനാട് ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ മലയാളം അധ്യാപകനായ ശൂരനാട് രാജേന്ദ്രന് ലഭിച്ചു. 10001 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്’ കഴിഞ്ഞ 20 വർഷമായി അധ്യാപന രംഗത്തും കലാ സാംസ്ക്കാരിക കാർഷിക പരിസ്ഥിതി, ആരോഗ്യ രംഗത്തും കൈവരിയ നേട്ടങ്ങളാണ് ശൂരനാട് രാജേന്ദ്രന് അവാർഡ് നേടി കൊടുത്തത്.

Advertisement