ശാസ്താംകോട്ട:സ്കൂൾ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് ലൈംഗിക അതിക്രമം നടത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച പ്രതി പിടിയിൽ.ശൂരനാട് വടക്ക് തെക്കേമുറി റാഷിദ് മൻസിലിൽ മുഹമ്മദ് റിസാദ് (24)ആണ് ശൂരനാട് പൊലിസിന്റെ പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയും പലരീതിയിലുള്ള പ്രലോഭനങ്ങൾ മുഖേനയും വശത്താക്കി വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. മാതാവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനത്തിൽ വരികയായിരുന്ന റിസാദിനെയും പെൺകുട്ടിയെയും ഇയ്യാളുടെ വീടിനു സമീപം വെച്ച് കണ്ടെത്തി പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു.തുടർന്ന് റിസാദിനെ കസ്റ്റഡിയിലെടുത്തു.ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്ഐ ദീപു,സിപിഒ മാരായ ബിനോജ്,ശ്രീകാന്ത്,അരുൺ രാജ്, ശ്രുതി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






































