ചക്കുവള്ളിയിൽ പാലസ്തീൻ ഐക്യദാർഢ്യ റാലിയുമായി ലജ്നത്തുൽ മുഅല്ലിമീൻ

Advertisement

പോരുവഴി. പാലസ്തീനിൽ നടക്കുന്ന മനുഷ്യത്വരഹിതമായ നരനായാട്ടിലും,സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ചു കൊണ്ട് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പോരുവഴി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോരുവഴി പാറയിൽമുക്കിൽ നിന്ന് ചക്കുവള്ളി ടൗണിലേക്ക് പ്രതിഷേധ റാലി നടത്തി.ലജ്നത്തുൽ മുഅല്ലിമീൻ മേഖലാ ഭാരവാഹികളായ അയൂബ് മൗലവി അൽ കാസ്മി,കെ.എം.എ റഷീദ് മൗലവി, ഹാഫിസ് നിയാസ്റഷാദി, ഉനൈസ് മൗലവി,ഷഫീക് മൗലവി,മയ്യത്തുംകര ഹനഫി ഷാഫി ജമാഅത്ത് ഭാരവാഹികളായ, അർത്തിയിൽ അൻസാരി,അഷ്‌റഫ്‌ കാഞ്ഞിരത്തുംവടക്ക്,ഷിഹാബ് അയന്തിയിൽ,സലിം മാലുമേൽ,ചീഫ് ഇമ്മാമുമാരായ ഹാഫിസ് അബ്ദുൽ സലാം മൗലവി, മഹമൂദ് ഇർഷാദ് ബാഖവി,കെ കെ. റഷീദ് ബാഖവി, സാജിദ് മന്നാനി, ഹബീബ് മൗലവി, എന്നിവർ നേതൃത്വം നൽകി.മദ്രസവിദ്യാർത്ഥികളും, ജമാ അത്ത് ഭാരവാഹികളും പൊതുജനങ്ങളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.ചക്കുവള്ളി ടൗണിൽ നടന്ന പ്രതിഷേധ സദസ്സ് കാരാളി സുലൈമാൻ ദാരിമി ഉത്ഘാടനം ചെയ്തു.

Advertisement