ശാസ്താംകോട്ട:പൊതുജനങ്ങളോട് നിരുത്തരവാദപരമായി പെരുമാറുന്ന ശാസ്താംകോട്ട കെഎസ്ഇബി ജീവനക്കാർക്കെതിരെ നടപടിക്ക് തീരുമാനം.ഇതിനായി കെഎസ്ഇബി അസി.എക്സിക്യൂട്ടീവ് എൻജിനിയറെ കുന്നത്തൂർ താലൂക്ക് വികസന സമിതിയോഗം ചുമതലപ്പെടുത്തി.ശാസ്താംകോട്ട ജംഗ്ഷനിൽ നിരന്തരം അപകടങ്ങൾക്ക് കാരണമാകുന്ന രീതിയിൽ റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡർ സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിന് പൊതുമരാമത്ത് നിരത്തു വിഭാഗം അസി.എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.ചക്കുവള്ളി – പുതിയകാവ് റോഡിൽ കെസിടി ജംഗ്ഷനും കോയിക്കൽ ചന്തയ്ക്കും ഇടയിൽ നിരന്തരം ഉണ്ടാകുന്ന വാഹനാപകടങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തി അവ പരിഹരിക്കുന്നതിന്
പൊതുമരാമത്ത് നിരത്തു വിഭാഗം ഓച്ചിറ സെക്ഷൻ അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തി. ശാസ്താംകോട്ടയിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റി അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ അധ്യക്ഷത വഹിച്ചു.വൈ.ഗ്രിഗറി,തുണ്ടിൽ നൗഷാദ്,തോപ്പിൽ ജമാലുദ്ദീൻ,കുറ്റിയിൽ നിസാം,വിവിധ വകുപ്പ് മേധാവികൾ,ഭൂരേഖാ തഹസീൽ എന്നിവർ പങ്കെടുത്തു.






































