മൈനാഗപ്പള്ളി:മൈനാഗപ്പള്ളി പഞ്ചായത്തിലെ 5 പാടശേഖരങ്ങളിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നാടിൻ്റെ ഉത്സവമായി.ഒന്നാം വിളയായാണ് കൃഷിയിറക്കിയത്.ഉമ ഇനത്തിൽപ്പെട്ട നെൽവിത്താണ് കൃഷി ചെയ്തത്.വടക്കൻ മൈനാഗപ്പള്ളി പാടശേഖരത്തിൽ നടന്ന പഞ്ചായത്തുതല കൊയ്ത്ത് ഉദ്ഘാടനം
പ്രസിഡൻ്റ് വർഗീസ് തരകൻ നിർവഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിമോൻ അധ്യക്ഷത വഹിച്ചു.മുൻ പ്രസിഡന്റ് പി.എം സെയ്ദ് സ്വാഗതം പറഞ്ഞു.






































