കുന്നത്തൂർ താലൂക്കിൽ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ പണി മുടക്കി റാലി നടത്തി

Advertisement

ശാസ്താംകോട്ട:സിഇഒഎ കുന്നത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  വാടക ഏകീകരണവുമായി ബന്ധപ്പെട്ട് നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ പണി മുടക്കി റാലി നടത്തി.സിനിമാപറമ്പിൽ നിന്നും ശാസ്താംകോട്ടയിലേക്കാണ്
വാഹനറാലി നടത്തിയത്.ജില്ലാ പ്രസിഡന്റ്‌ വിഷ്ണു ജി നായർ  ഉദ്ഘാടനം ചെയ്തു.വാഹനറാലിയുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ സെക്രട്ടറി ജയൻ കടയ്ക്കൽ നിർവഹിച്ചു.മേഖല പ്രസിഡന്റ്‌ ശിശുപാലൻ ദേവി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷാജി ചിറക്കുമേൽ,സംസ്ഥാന സമിതി അംഗം ദീപു ആയുഷ്,ജില്ലാ ജോയിന്റ് സെക്രട്ടറിയും മേഖല ട്രഷററുമായ അനീഷ് സായൂജ്യം എന്നിവർ പ്രസംഗിച്ചു.

Advertisement