പോരുവഴി: പോരുവഴി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൂൾ കലോത്സവം ‘തില്ലാന 2K25’ ചലച്ചിത്ര താരം ശ്രീ. വി.കെ. ആനന്ദ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ കലോത്സവങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പി.ടി.എ. പ്രസിഡൻ്റ് അർത്തിയിൽ സമീറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കലോത്സവത്തിന് ‘തില്ലാന 2K25’ എന്ന് പേര് നൽകിയ നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹാഫിസിനെ പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ബിനു മംഗലത്ത് അനുമോദിച്ചു.
പ്രിൻസിപ്പാൾ ജി. ശ്രീധരൻ പിള്ള, എസ്.എം.സി. ചെയർമാൻ അനീഷ് അയന്തിയിൽ, ഹെഡ്മാസ്റ്റർ സതീഷ്. എം.എസ്, ചക്കുവള്ളി നസീർ, ഹനീഫ ഇഞ്ചവിള, സുഫൈദി, സഫീന, ബുഷ്റ, ലേഖാ ശങ്കർ, ഉഷ ടീച്ചർ, മഞ്ചു ടീച്ചർ, മോഹനൻ കൺവീനർ ലുക്മാൻ മാസ്റ്റർ, സ്കൂൾ ലീഡർ ആദിത്യൻ എന്നിവർ സംസാരിച്ചു.






































