കരുനാഗപ്പള്ളി – സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കവിയും, എഴുത്തുകാരനുമായ ഇടക്കുളങ്ങര ഗോപൻ്റെ ‘നിൽപ്പൊരാൾ അലതല്ലി ഹൃത്തടം’ എന്ന നോവൽ 4 ന് ശനിയാഴ്ച വൈകിട്ട് 4ന് ടൗൺ ക്ലബ്ബിൽ ചേരുന്ന സമ്മേളനത്തിൽ എഴുത്തുകാരൻ കെ.വി.മോഹൻകുമാർ പ്രകാശനം ചെയ്യും പത്രപ്രവർത്തകനും എഴുത്തുകാരനുമായ വി.ജയദേവ് പുസ്തകം ഏറ്റുവാങ്ങും ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.സുനിത.എ പി.പുസ്തകം അവതരിപ്പിക്കും ലൈബ്രറി പ്രസിഡൻ്റ്. അഡ്വ.എൻ.രാജൻ പിള്ള അധ്യക്ഷത വഹിക്കും.പ്രൊഫ.ആർ.അരുൺകുമാർ, പി.സുനിൽകുമാർ, സായൂജ് ബാലുശ്ശേരി, സുരേഷ് വെട്ടുകാട്, എസ്.ശിവകുമാർ, സുരേഷ് പനയ്ക്കൽ, വി.വിമൽ റോയി, എ.സജീവ്, എൻ.എസ്.അജയകുമാർ, ഇടക്കുളങ്ങര ഗോപൻ, എ.ഷാജഹാൻ,സജിത.ബി.നായർ എന്നിവർ പ്രസംഗിക്കും.


































