മൈനാഗപ്പള്ളി. ഉദയാലൈബ്രറിയും ബാലവേദിയും സംയുക്തമായി 156-മത് ഗാന്ധി ജയന്തി ദിനാചരണവും ഗാന്ധി അനുസ്മരണവുംനടത്തി.ലൈബ്രറി പ്രസിഡന്റ് കെ.മോഹനന്റെ അദ്ധ്യക്ഷതയിൽകൂടിയഅനുസ്മരണ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. കൊച്ചു വേലുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ‘ഗാന്ധിജി – ഇന്ത്യയുടെ ആത്മാവ്’ എന്നവിക്ഷയത്തിൽ കവി പി.ശിവപ്രസാദ് പ്രഭാഷണം നടത്തി. യുവത പ്രസിഡന്റ് അജു. ജി.നാഥ്, രവികുമാർ ഇന്ദീവരം തുടങ്ങിയവർ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറിബി.സരോജാക്ഷൻ പിള്ള സ്വാഗതവും ബാലവേദി വൈസ് പ്രസിഡന്റ് ഹൈഫ ഫാത്തിമ നന്ദിയും പറഞ്ഞു. മണക്കാട്ടു രവീന്ദ്രൻ, ആർ.പി. സുഷമ ടീച്ചർ, എസ്.മായാദേവി,പി.എസ്.അജിത, ശ്രീപദംഗോകുൽ, ശ്രീകാന്ത്, ലൈബ്രേറിയൻമാരായ ഇ. ഷജീന, കെ.ജയകുമാരി തുടങ്ങിയവർ നേതൃത്വംനല്കി.






































