ശാസ്താംകോട്ട.ഒക്ടോബർ 2 ഗാന്ധിജയന്തി പ്രമാണിച്ച് ബ്ലോക്ക് പഞ്ചായത്തിന്റെയും. പട്ടികജാതി വികസന വകുപ്പിന്റെയും ഹിൽ ടോപ്പ് ലയൺസ് ക്ലബ്ബിന്റെയും സംയുക്തഭിമുഖ്യത്തിൽ ശാസ്താംകോട്ട പ്രീ മെട്രിക്ക് ഹോസ്റ്റൽ ശുചീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ് ശുചികരണ പരിപാടി ഉത്ഘാടനം ചെയ്തു. യോഗത്തിൽ ഹിൽടോപ്പ് ലയൺസ് ക്ലബ്ബ് സെക്രട്ടറി ജ്യോതിനാഥൻ അധ്യക്ഷത വഹിച്ചു.പ്രസിഡന്റ് ശ്രീജിത്ത് ആർ പിള്ള,രാജേഷ് കുമാർ, മറ്റ് ലയൺസ് ക്ലബ്ബ് അംഗങ്ങൾ എന്നിവര്‍ ആശംസകള്‍ നേർന്നു. ജില്ല പട്ടികജാതി വികസന ഓഫിസർ സുനിൽകുമാർ സ്വാഗതവും . ഹോസ്റ്റൽ വാർഡൻ രജ്ഞിത് നന്ദിയും പറഞ്ഞു.






































