ശാസ്താംകോട്ട: പെട്രോൾ പമ്പ് ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു.ശൂരനാട് തെക്ക് ഇഞ്ചക്കാട് സ്വദേശി കബീർ (62) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിദേശത്ത് ജോലിയിലായിരുന്ന കബീർ ഒരു വർഷം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്.ഒരു മാസം മുമ്പാണ് ശാസ്താംകോട്ടയിലെ പെട്രോൾ പമ്പിൽ ജോലിക്ക് എത്തിയത്.ഭാര്യ:റസീന.മക്കൾ:ഇർഫാൻ കബീർ,അർഫാൻ കബീർ.മൃതദേഹം ഇഞ്ചക്കാട് ജുമാ മസ്ജിദിൽ ഖബറടക്കി






































