ശാസ്താംകോട്ട. ശബരിമലയില്‍ ആചാരലംഘനം നടത്താമെന്ന നിലപാടില്‍നിന്നും സര്‍ക്കാര്‍ പിന്മാറി എന്നതും ശബരിമലയെ ഉന്നതനിലവാരത്തിലാക്കാന്‍ ഒരു മാസ്റ്റര്‍ പ്ളാന്‍ കൊണ്ടുവന്നു എന്നതുമാണ് എന്‍എസ്എസ് പിന്തുണയ്ക്കുന്നതിനിടയാക്കുന്നതെന്ന് എന്‍എസ്എസ് ട്രഷറര്‍ അഡ്വ.എന്‍ വി അയ്യപ്പന്‍പിള്ള പറഞ്ഞു.വേങ്ങ കിഴക്ക് 2193 എന്‍എസ്എസ് കരയോഗ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സുപ്രിംകോടതിയുടെ ഉത്തരവുണ്ട് സര്‍ക്കാരിന് അത്തരമൊരുനിലപാട് എടുക്കാം എങ്കിലും സര്‍ക്കാര്‍ പിന്മാറി.വൈകിവന്ന വിവേകമായിക്കോട്ടെ ശബരിമലയെ ലോകപ്രശസ്തമായ പുണ്യസങ്കേതമാക്കാന്‍ ഒരു കോണ്‍ക്ളേവ് നടത്തുന്നതിന് എന്‍എസ്എസിന്‍റെ സഹായമഭ്യര്‍ത്ഥിച്ചാല്‍ മാറിനില്‍ക്കാനാവുമോ,ഇലക്ഷനില്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് എന്‍എസ്എസ് പറഞ്ഞിട്ടില്ല,നല്ലതിനെ അഭിനന്ദിക്കുന്നതാണ് എന്‍എസ്എസ് രീതി.സംവരണമില്ലാത്ത വിഭാഗത്തിന് പത്തുശതമാനം സംവരണം നേടിയെടുക്കുന്നതിലും ഒരു രാഷ്ട്രീയ പ്രസ്ഥാനവും സഹായിച്ചതല്ല എന്‍എസ്എസ് പോരാടിനേടിയെടുത്തതാണെന്നും അയ്യപ്പന്‍പിള്ള പറഞ്ഞു.

കരയോഗം പ്രസിഡന്റ് സി മണിയന്‍പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി രാധാകൃഷ്ണപിള്ള,യൂണിയന്‍ഭരണ സമിതി അംഗം ബിജു മൈനാഗപ്പള്ളി,കരയോഗം ട്രഷറര്‍ ആര്‍ കെ നായര്‍,വൈസ് പ്രസിഡന്റ് എ ജയകുമാര്‍,അസി സെക്രട്ടറി എസ് രാജേഷ്, ഭരണ സമിതി അംഗങ്ങളായ ആര്‍ സുരേന്ദ്രന്‍പിള്ള,കെ ശിവന്‍പിള്ള,വനിതാ സമാജം പ്രസിഡന്റ് സി അജിത ,സെക്രട്ടറി വികെ ലാലി,എ ആര്‍ ജയകുമാരി,എം സുനില്‍കുമാര്‍ എന്നിവര്‍പ്രസംഗിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ഗൃഹസുരക്ഷാബോധവല്‍ക്കരണ സെമിനാര്‍,ഫുഡ് ഫെസ്റ്റ്, കലാസന്ധ്യ,സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ്,കുട്ടികളെ അനുമോദിക്കല്‍,പ്രതിഭകളെ ആദരിക്കല്‍,കുടുംബസഹായനിധി വിതരണം,ആശാവര്‍ക്കര്‍മാര്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ എന്നിവരെ ആദരിക്കല്‍ എന്നിവ നടന്നു.






































