ബൈക്ക് അപകടത്തിൽപ്പെട്ട യുവാവിൽ നിന്ന് നാല് കിലോ കഞ്ചാവ് കണ്ടെത്തി എക്സൈസ്

Advertisement

ശാസ്താംകോട്ട:  ബൈക്കിൽ കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ടു വന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട എക്സൈസ് ഇൻസ്പെക്ടർ സൂര്യ എസിന്റെ നേതൃത്വത്തിൽ ഉള്ള എക്സൈസ് സംഘമാണ് വാഹനാപകടത്തിപെട്ട വടക്കേ വിള വില്ലേജിൽ പട്ടത്താനം പൂവക്കാട് തൊടിയിൽ വീട്ടിൽ 26 വയസ്സുള്ള ശരത് മോഹൻ എന്നയാളിൽ നിന്നും കഞ്ചാവ്  കണ്ടെടുത്തത്. ശാസ്താംകോട്ട പുന്നമൂട് ജംഗ്ഷനിൽ ഉള്ള ബസ്റ്റോപ്പിന്റെ സമീപത്തു നിന്നും ശരൺ മോഹനെ എക്സൈസ് കണ്ടെത്തുമ്പോൾ വാഹനാപകടത്തിൽ പെട്ട് ഗുരുതരമായ പരിക്കേറ്റ നിലയിലായിരുന്നു . ശരൺ മോഹന്റെ കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നാണ് 4.048 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ഉടൻ തന്നെ വാഹന അപകടത്തിൽ പരിക്കേറ്റ ശരൺ മോഹനനെ സമീപത്തുള്ള ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി  എത്തിക്കുകയും ഡോക്ടറുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എക്സൈസ് സംഘം കൊണ്ടുപോവുകയും ചെയ്തു. കൊല്ലത്ത് ചില്ലറ വിൽപ്പനയ്ക്കായി ബുള്ളറ്റിൽ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. പാലക്കാട് ജില്ലയിൽ mdma കേസിൽ ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയതാണ് ശരൺ മോഹൻ എന്ന് എക്സൈസ് അറിയിച്ചു.

ശരൺ മോഹന്റെ പക്കൽ നിന്നും എടിഎം കാർഡുകളും 4 ക്യു ആർ കോഡു സ്കാനറുകളും കണ്ടെടുത്തു. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഓൺലൈൻ വഴിയാണ് പ്രതി നടത്തുന്നതെന്ന്  സംശയിക്കുന്നതായി എക്സൈസ് അറിയിച്ചു. ഈ കേസിൽ കണ്ടെടുത്ത കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ചും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈശാഖ് പിള്ള അറിയിച്ചു.   പരിശോധനയിൽ  പ്രിവന്റീവ് ഓഫീസർ സജീവ്, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് മാരായ സന്തോഷ്, അജയൻ, സിവിൽ എക്സൈസ് ഓഫീസർ സുധീഷ് എന്നിവർ പങ്കെടുത്തു.

Advertisement