ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ മാനവ മൈത്രി സംഗമം നടത്തി

Advertisement

ശാസ്താംകോട്ട. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനവ മൈത്രി സംഗമം നടത്തി.
ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സ്ഥലം അനുവദിച്ചാൽ ഗാന്ധിജിയുടെ അർദ്ധ കായ പ്രതിമ മിഷന്റെ നേതൃത്വത്തിൽ സ്ഥാപിക്കുമെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടറി പി.ടി ശ്രീകുമാർ പറഞ്ഞു. ലോകാരാധ്യ നായ ഗാന്ധിജിയുടെ ജീവിത സന്ദേശം പുതിയ തലമുറയിലേക്ക് എത്തിക്കുവാൻ ഒരു വർഷം നീളുന്ന പ്രചരണ പരിപാടി ആരംഭിക്കുമെന്നും പറഞ്ഞു.
ഇടത്തറ ഷാജഹാൻ അധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി കെ. പി ചന്ദ്രൻ ദിനാചരണ സന്ദേശം നൽകി. അഡ്വ.എ നൗഷാദ്, ശ്രീരാജ് ചിറ്റക്കാട്ട്, ശിശുപാലൻ, ബി. കൃഷ്ണകുമാർ, ഷീബ മോൾ, റസീം മൈനാഗപ്പള്ളി,ആര്യൻ എസ് ബി, ആദിത്യൻ എസ്.ബി,രാജേഷ് എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തിന് ഭാഗമായി പായസ വിതരണം നടത്തി

Advertisement