ലോക വയോജനദിനത്തിൽ അരനൂറ്റാണ്ട് പിന്നിട്ട 110 ദമ്പതികളെ ആദരിച്ച് കുന്നത്തൂർ താലൂക്ക് എൻഎസ്‌എസ്‌ യൂണിയൻ

Advertisement

ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻ.എസ്‌.എസ്‌ കരയോഗ യൂണിയന്റെയും താലൂക്ക് വനിതായൂണിയന്റെയും ആഭിമുഖ്യത്തിൽ ലോകവയോജനദിനം ആചരിച്ചു.ഇതിൻ്റെ ഭാഗമായി താലൂക്കിലെ വിവിധ കരയോഗങ്ങളിൽ നിന്നും ദാമ്പത്യത്തിന്റെ അരനൂറ്റാണ്ട് പൂത്തിയാക്കിയ 110 ദമ്പതികളെ താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു പൊന്നാട അണിയിച്ചു ഫലകം നൽകി ആദരിച്ചു.വനിതാ യൂണിയൻ പ്രസിഡന്റ് എസ്.എസ്.ഗീതാഭായി അധ്യക്ഷത വഹിച്ചു.യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവാമുരളി വയോജന സന്ദേശം നൽകി.യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ വിശദീകരണ പ്രഭാഷണം നടത്തി.അഡ്വ.ആശാപിള്ള (കെൽസ ശാസ്താംകോട്ട),കെൽസ കോർഡിനേറ്റർ ഷീജ തുടങ്ങിയവർ വയോജന സംരക്ഷണ നിയമത്തെ സംബന്ധിച്ച് ക്ലാസ് നയിച്ചു.ഡോ.ഗ്രീഷ്മ സുനിൽ,ഡോ.ജിഷ്ണു കെ.എസ്‌,യൂണിയൻ ഭരണസമിതി അംഗങ്ങൾ,യൂണിയൻ പഞ്ചായത്ത് സമിതി അംഗങ്ങൾ,എൻഎസ്എസ് പ്രതിനിധി സഭാഅംഗങ്ങൾ,വനിതാ യൂണിയൻ അംഗങ്ങൾ,എൻഎസ്എസ് ഇൻസ്പെക്ടർ,എംഎസ്‌ എസ്എസ് മേഖല കോർഡിനേറ്റേഴ്സ്,വിവിധ കരയോഗങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.വനിതാ യൂണിയൻ സെക്രട്ടറി എൽ.പ്രീത സ്വാഗതവും യൂണിയൻ പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ.സോമൻപിള്ള നന്ദിയും പറഞ്ഞു.

Advertisement