കൊല്ലം. വില്പനയ്ക്കായി കൊണ്ടുവന്ന 250 കുപ്പി വിദേശ മദ്യം എക്സൈസ് പിടികൂടി. തൃക്കടവൂർ നീരാവിൽ വിളയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ വിൽസൺ എന്ന ജോൺപോൾ ആണ് പിടിയിലായത്. കൊല്ലം എക്സൈസ് സർക്കിൾ ഓഫീസ് ആണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലെ അവധി കണക്കിലെടുത്ത് അമിത വിലയ്ക്ക് വില്പനയ്ക്കായി കൊണ്ടുവന്നതാണ് മദ്യം. ഇന്ന് രാവിലെ ആണ് എക്സൈസ് വിൽസനെ പിടികൂടിയത്






































