കൊല്ലം. പൊലീസുകാരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ സിറ്റി പൊലീസ് കമ്മീഷണറുടെ സർക്കുലർ.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണനാണ് സർക്കുലർ ഇറക്കിയത്. പൊലീസുകാർ അഡ്മിൻമാരായ വാട്സ് ആപ്പ്, ടെലിഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങൾ തേടിയാണ് സർക്കുലർ പുറത്തിറക്കിയത്.
ഇത്തരം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ ഡിക്ളറേഷൻ നൽകണം എന്ന് സർക്കുലറിൽ പറയുന്നു. എന്നാൽ സർക്കുലറിനെതിരെ സേനയിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർക്ക് അതൃപ്തി. ഫാമിലി ഗ്രൂപ്പ് കോളജ് തുടങ്ങി പല ഗ്രൂപ്പുകളിൽ ചില പൊലീസുദ്യോഗസ്ഥർ അഡ്മിൻമാരായി ഉണ്ട്. ഈ വിവരങ്ങൾ എല്ലാം ജില്ലാ പൊലീസ് മേധാവിക്ക് നൽകണമെന്ന് ആയിരുന്നു നിർദേശം.വിരമിച്ച ഉദ്രോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനും ഉത്തരവിൽ പറയുന്നു.






































