രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി;കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

Advertisement

ശൂരനാട്:ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കേസ് എടുത്ത് നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ പ്രതിഷേധ പ്രകടനം നടത്തി.കാരൂർ മീഡിയക്ക് സമീപത്തു നിന്നും ആരംഭിച്ച പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.തുടർന്നു നടന്ന യോഗം
ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.കാഞ്ഞിരവിള അജയകുമാർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കാരയ്ക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു.

പി.കെ രവി,സുഹൈൽ അൻസാരി,രതീഷ് കുറ്റിയിൽ,സി.കെ പൊടിയൻ,ചക്കുവള്ളി നസീർ,പത്മസുന്ദരൻ പിള്ള,അർത്തിയിൽ അർസാരി,പോരുവഴി ജലീൽ,സുബൈർ പുത്തൻപുര,സുഭാഷ് പതാരം,ചന്ദ്രശേഖരൻ പിള്ള,സച്ചിതാനന്ദൻ,അഡ്വ.ശ്രീകുമാർ, നാലുതുണ്ടിൽ റഹിം,പേറയിൽ നാസ്സർ,റെജി മാമ്പള്ളിൽ,സമദ്, കോശി,വരിക്കോലിൽ ബഷീർ,കെ.അശ്വനികുമാർ,റെജി കുര്യൻ,സരസചന്ദ്രൻ പിള്ള,അനീഷ് അയന്തിയിൽ എന്നിവർ പ്രസംഗിച്ചു.

Advertisement