മൈനാഗപ്പള്ളി: മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ദേവിഭാഗവത നവാഹ യജ്‌ഞം ഇന്ന് സമാപിക്കും.രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 10 ന് ഗായത്രി ഹോമം എന്നിവയുണ്ട്. വൈകിട്ട് 3 ന് യജ്‌ഞം സമാപിക്കും.6.45ന്nസംഗീതസദസ്,തെങ്കര മഹാരാജൻ.
6.30 ന് സോപാനസംഗീതം,7 ന് പുസ്തകം പൂജയെടുപ്പ്,7.30 ന് വിദ്യാരംഭം,
യൂ.ഐ.റ്റി.മുൻ പ്രിൻസിപ്പൽ ഡോ.എ.മോഹൻകുമാർ,സംസ്‌കൃതപണ്ഡിതൻ ഡോ.കണ്ണൻകന്നേറ്റി എന്നിവർ നേതൃത്വം നൽകും. 9 ന് ഏവൂർ രഘുനാഥൻ നായരുടെ ഓട്ടൻ തുള്ളൽ,10 ന് ശ്രീലതാ ബിജുവിന്റെ ഭക്തിഗാനമേള,11.30 ന്
എൻ.താരിഷി,കൃഷ്ണ വി.പിള്ള എന്നിവരുടെ നൃത്തനൃത്യങ്ങൾ,12 ന് അന്നദാനം,12.30 ന് ആർ.ബിപിൻ രാജിന്റെ പുല്ലാംകുഴൽ വാദനം, 2.30 ന് മണ്ണൂർക്കാവ് നൃത്തപഠനകേന്ദ്രത്തിലെ വിദ്യാർത്ഥികളുടെ നൃത്തനൃത്യങ്ങൾ,3.30 ന് കലാമണ്ഡലം ഗീതുവിന്റെ സംഗീത ആരാധന,5 ന് ത്രിപട ഡാൻസ് മ്യൂസിക് അക്കാഡമിയുടെ നൃത്തസന്ധ്യ,6.30 ന് കഥകളി,കഥ: പ്രഹ്ലാദചരിതം എന്നിവയാണ് പരിപാടികൾ.
വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായും, ക്ഷേത്രത്തിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്നും പ്രസിഡന്റ്
രവിമൈനാഗപ്പള്ളി, സെക്രട്ടറി സുരേഷ് ചാമവിള, ട്രഷറർ വി.ആർ.സനിൽ ചന്ദ്രൻ എന്നിവർ അറിയിച്ചു.






































