മൈനാഗപ്പള്ളി. വേങ്ങ കിഴക്ക് 2193 -ാം നമ്പർ NSS കരയോഗത്തിൻ്റെ കുടുംബ സംഗമം 2025 ഒക്ടോബർ 1, 2 തിയതികളിലായി നടക്കും.
ഒക്ടോബർ 1 ന് രാവിലെ 10 മണിക്ക്
കേരളാ ഫയർഫോഴ്‌സ് ശാസ്താംകോട്ട യൂണിറ്റിൻ്റെ നേതൃത്വത്തിൽ CPR , ആഹാരം തൊണ്ടയിൽ കുടുങ്ങുമ്പോൾ എങ്ങനെ ആളുകളെ രക്ഷിക്കാം, ഗ്യാസ് ലീക്ക് , തീപിടുത്തം എന്നിവയെ എങ്ങനെ നേരിടാം തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകിക്കൊണ്ടുള്ള ബോധവൽക്കരണ ക്ലാസ്സ് ഉണ്ടായിരിക്കും. വൈകിട്ട് 6 ന് കരയോഗം പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം എൻ.എസ്. എസ് ട്രഷറർ അഡ്വ. എൻ.വി. അയ്യപ്പൻപിള്ള ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ അവാർഡ് വിതരണം, പ്രതിഭകളെ ആദരിക്കൽ, ചികിത്സാധനസഹായം, കുടുംബ സഹായ വിതരണം, ഹരിതകർമ്മസേനാംഗങ്ങളെയും ആശാവർക്കർമാരെയും ആദരിക്കൽ, സ്വയം സഹായ സംഘം സെക്രട്ടറിമാർക്കുള്ള ഉപഹാര വിതരണം എന്നിവയും നിർവഹിക്കും. രാത്രി 8 മണി മുതൽ മ്യൂസിക്കൽ നൈറ്റും ഉണ്ടായിരിക്കും.
ഒക്ടോബർ 2 ന് വൈകിട്ട് 6 മണി മുതൽ വിവിധ കലാപരിപാടികൾ, തിരുവാതിര എന്നിവയുണ്ടായിരിക്കും.






































