ശാസ്താംകോട്ട . നാടക പ്രതിഭകളായിരുന്ന ജി ശങ്കരപ്പിള്ളയും പി ബാലചന്ദ്രനും നാടൻപാട്ടിൻ്റെ ഹൃദയം തൊട്ട പി എസ് ബാനർജിയുടെയും ഓർമ്മകൾ നിറഞ്ഞ ശാസ്താംകോട്ട കായലോരത്തെ സാംസ്കാരിക സായാഹ്നം വേറിട്ട അനുഭവമായി.കരുനാഗപ്പള്ളി ഗ്രാവിറ്റി കൾച്ചറൽ തീയേറ്ററും ഇടം സാംസ്കാരിക വേദിയും ചേർന്നാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.ചലച്ചിത്ര ഗാന രചയിതാവും കവിയുമായ അൻവർ അലി ഉദ്ഘാടനം ചെയ്തു.പി കെ രവി അധ്യക്ഷനായി.ആർ വിനോദ് ആമുഖ പ്രഭാഷണം നടത്തി.അൻവർ അലിക്കുള്ള ഉപഹാരം ഹരികുറിശ്ശരി കൈമാറി.പി കെ അനിൽകുമാർ, സന്ധ്യാരാജേന്ദ്രൻ, പി ജെ ഉണ്ണികൃഷ്ണൻ, എബി പാപ്പച്ചൻ, മത്തായി സുനിൽ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. എസ് രൂപേഷ് സ്വാഗതവും നൗഫൽ പുത്തൻപുരയ്ക്കൽ നന്ദിയും പറഞ്ഞു. മത്തായി സുനിലും സംഘവും അവതരിപ്പിച്ച നാടൻ പാട്ടും നടന്നു.ഒ വി വിജയൻ്റെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കി പ്രശസ്ത നാടക പ്രവർത്തകൻ ദീപൻ ശിവരാമൻ തയ്യാറാക്കിയ ‘ഖസാക്കിൻ്റെ ഇതിഹാസം’ എന്ന നാടകം ഡിസംബർ 27 മുതൽ 30 വരെ കരുനാഗപ്പള്ളിയിൽ അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായി ‘ബഹുസ്വരതയുടെ സാംസ്കാരികോത്സവം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചത്.






































