ജനാധിപത്യ കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്കാരം ഹരികുമാർ കുന്നത്തൂരിന്

Advertisement

കൊല്ലം. ജനാധിപത്യകലാ സാഹിത്യ വേദി ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം 2025ന് വീക്ഷണം ശാസ്താംകോട്ട ലേഖകൻ ഹരികുമാർ കുന്നത്തൂർ അർഹനായതായി. ജില്ലാ ചെയർമാൻ ഡോ.ഇടക്കിടം ശാന്തകുമാർ,സെക്രട്ടറി പ്രമോദ് തുരുത്തിക്കര എന്നിവർ അറിയിച്ചു.ഒക്ടോബർ 2ന് വൈകിട്ട് 3ന് കൊട്ടാരക്കര കലയപുരം
ആശ്രയ സങ്കേതത്തിൽ വച്ച് നടക്കുന്ന ഗാന്ധിജയന്തി ദിനാഘോഷ ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി
പുരസ്കാരം സമ്മാനിക്കും.സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ.പ്രകാശ്
മുഖ്യാതിഥിയായിരിക്കും.സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള മുഖ്യപ്രഭാഷണം നടത്തും.ചടങ്ങിൽ
ആശ്രയ സങ്കേതം ചെയർമാൻ കലയപുരം ജോസ്,കുന്നത്തൂർ.ജെ.പ്രകാശ് എന്നിവരെയും ആദരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Advertisement