മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയെ ഭയം പി ജർമ്മിയാസ്

Advertisement


ശാസ്താംകോട്ട: സ്വകാര്യ ചാനൽ ചർച്ചയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണ മുഴക്കിയ ബി.ജെ.പിയുടെ വക്താവിനെതിരെകേസെടുക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണന്ന് കെ.പി.സി.സി സെക്രട്ടറി പി.ജർമ്മായാ സ് പറഞ്ഞു. ലാവ് ലിൻ, മാസപടി കേസിൽ മകൾക്കെതിരെ നടപടി ഭയന്നാണ് മുഖ്യമന്ത്രി ബി.ജെ.പി നേതാക്കളെ സഹായിക്കുന്നതെന്നും രാഹുൽ ഗാന്ധിക്കെതിരെ വധഭാഷണി മുഴക്കിയ ബി.ജെ.പി വക്താ വിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുൽഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി വക്താവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ഭരണിക്കാവ് മണക്കാട്ട് മുക്കിൽ നിന്ന് ഭരണിക്കാവിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനവും സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പി.ജർമ്മിയാസ് . ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.ഗോകുലം അനിൽ, തുണ്ടിൽ നൗഷാദ്, പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ, പി.എം. സെയ്ദ് , എം.വൈ. നിസാർ കടപുഴ മാധവൻ പിള്ള , ഗോപൻ പെരുവേലിക്കര,വിനോദ് വില്ല്യത്ത്, ആർ. അവിന്ദാക്ഷൻ പിള്ള , ഹാഷിം സുലൈമാൻ , റിയാസ് പറമ്പിൽ , സുരേഷ് ചന്ദ്രൻ , സിജു കോശി വൈദ്യൻ, അബ്ദുൽ സലാം പോരുവഴി , അനിൽ പനപ്പെട്ടി, ജയശ്രീരമണൻ , ജലാൽ പാരഡൈസ്, അബ്ദുൽ റഷീദ്,കൊയ് വേലി മുരളി, മോഹനകുമാരൻ , മനാഫ് മൈനാഗപ്പള്ളി, ദിനകർ കോട്ടകുഴി, ബാബു പനപ്പെട്ടി, ഗീവർഗ്ഗീസ്, സാവിത്രി ഗംഗാധരൻ , സലിം മാലുമേൽ , ബാബു പനപ്പെട്ടി തുടങ്ങിയവർ പ്രസംഗിച്ചു

Advertisement