ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് എൻഎസ്‌എസ് കരയോഗ യൂണിയന്റെയും വനിതാ യൂണിയന്റെയും ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്നാം തീയതി ലോകവയോജനദിനം ആചരിക്കും. ഇതിൻ്റെ ഭാഗമായി
താലൂക്കിലെ വിവിധ കരയോഗങ്ങളിൽ നിന്നും അര നൂറ്റാണ്ട് പിന്നിട്ട 110 ദമ്പതികളെ ആദരിക്കും.യൂണിയൻ പരിധിയിലെ 7 പഞ്ചായത്തുകളിലെ 127 കരയോഗങ്ങളിൽപ്പെട്ട ദമ്പതികളെയാണ് ആദരിക്കുന്നതെന്ന് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു,യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ,വനിതാ യൂണിയൻ പ്രസിഡന്റ് എസ്.എസ് ഗീതഭായി,വനിതാ യൂണിയൻ സെക്രട്ടറി എൽ.പ്രീത എന്നിവർ അറിയിച്ചു.






































