‘സ്വപ്നവും മദ്യവും വിറ്റ് സർക്കാർ പാവങ്ങളെ കൊള്ളയടിക്കുന്നു’പി എസ് ഗോപകുമാർ

Advertisement

അഞ്ചൽ : ലോട്ടറി കച്ചവടത്തിലൂടെ പാവപ്പെട്ടവരുടെ സ്വപ്നങ്ങളും മദ്യവും വിറ്റ് സർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് കേരള സർവകലാശാലാ സിൻഡിക്കേറ്റംഗം പി എസ് ഗോപകുമാർ പറഞ്ഞു. ‘ഇടത് സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ തൊഴിലാളി മുന്നേറ്റം’ എന്ന മുദ്രാവാക്യവുമായി ബി എം എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷേഭങ്ങളുടെ ഭാഗമായി ഏരൂർ പഞ്ചായത്ത് സമിതി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനം ഏരൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഏരൂർസുനിൽ. അദ്ധ്യക്ഷത വഹിച്ചു.

പാവപ്പെട്ട ഒരു വിഭാഗം ആളുകളുടെ ഉപജീവനമാർഗമെന്ന തൊഴിച്ചാൽ ലോട്ടറി കച്ചവടം ചൂത് കളിക്ക് സമാനമാണ്. സംസ്ഥാനത്ത് ഒമ്പതര വർഷത്തെ ഇടത് ഭരണത്തിൽ ബാറുകളുടെ എണ്ണത്തിൽ മാത്രം മുപ്പത് മടങ്ങ് വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ദേശീയ ശരാശരിയേക്കാൾ മുന്നിരട്ടിയിലധികമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ടവർക്ക് മരുന്നില്ല. എന്നാൽ, മുഖ്യമന്ത്രി കോടികൾ മുടക്കി വിദേശത്ത് പോയി ചികിത്സിക്കുന്നു. സ്ത്രീ പീഡകരുടെ ഹബ്ബായി സംസ്ഥാനം മാറിയിരിക്കുന്നു. ഒമ്പതര വർഷം മുമ്പ് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാൻ കഴിയാത്ത പിണറായി സർക്കാർ ജനങ്ങൾക്ക് ബാധ്യതയായി മാറിയെന്നും പി എസ് ഗോപകുമാർ കുറ്റപ്പെടുത്തി. അയിലറയിൽ ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കേസരി അനിൽ ജാഥാ ക്യാപ്റ്റൻ ബിജുവിന് പതാക കൈമാറിക്കൊണ്ട് പ്രസംഗിച്ചു. ബി എം എസ് അഞ്ചൽ മേഖല സെക്രട്ടറി അഞ്ചൽ സന്തോഷ്, മേഖല പ്രസിഡന്റ് വി സുനിൽകുമാർ, ജോയിന്റ് സെക്രട്ടറി കുരീക്കാട്ടിൽ ഷിബു എന്നിവർ പ്രസംഗിച്ചു. നേതാക്കളായ ഗിരീഷ് അമ്പാടി, സുമൻ ശ്രീനിവാസൻ, വിജയൻ വയയ്ക്കൽ, അഖിൽ, വിഷ്ണു, സുജ, കെ പി രാജു,പ്രതീഷ് ഭാരതീപുരം, ഷിജു, മോഹനൻ, ജയകുമാർ, ഉല്ലാസ്, എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.

Advertisement