ഉദയാലൈബ്രറിവായനാ മത്സരവും പുസ്തക ചർച്ചയും നടത്തി

Advertisement

മൈനാഗപ്പള്ളി: ഉദയാ ലൈബ്രറി കൊല്ലംജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യു.പി, വനിതാ വായനാ മത്സരങ്ങളും ലൈബ്രറിയുടെ അഞ്ചാമത് ദ്വൈമാസ പുസ്തകചർച്ചയും നടത്തി.
സെപ്തംബർ 28 ഞയറാഴ്ച2 മണിമുതൽ നടന്ന വായനാ മത്സരൾക്ക് പ്രസിഡന്റ് കെ.മോഹനൻ, സെക്രട്ടറി ബി.സരോജാക്ഷൻ പിളള, ജോ.സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ, രവീന്ദ്രൻമണക്കാട്ട്, എസ്.ആർ.ശ്രീകല, എസ്. മായാദേവി, ആർ.പി. സുഷമടീച്ചർ,അജു.ജി.നാഥ് , ലൈബ്രേറിയൻമാരായ ഇ. ഷജീന, കെ.ജെയകുമാരി എന്നിവർ നേതൃത്വം നല്കി. 5 മണി മുതൽപ്രശസ്തനോവലിസ്റ്റ്സുഭാഷ്ചന്ദ്രന്റെ ‘സമുദ്രശില’ എന്നനോ വലിനെ അടിസ്ഥാനപ്പെടുത്തി നടന്നപുസ്തക ചർച്ച പ്രസാധകനും എഴുത്തുകാരനുമായ ടെന്നിസൺ നെൽസൺ ഉദ്ഘാടനം ചെയ്തു.വടക്കൻ മൈനാഗപള്ളി നവോദയലൈബ്രറി മുൻ സെക്രട്ടറി എസ്.ബഷീർ പുസ്തകം പരിചയപ്പെടുത്തി. കവിയും പ്രാഭാഷകനുമായ പി.ശിവപ്രസാദ്, എ.ഷീബാ മോൾ എന്നിവർ ചർച്ചക്കു നേതൃത്വംനല്കി. എസ്.ആർ.ശ്രീകല, പി. ഫിലിപ്പോസ്, എസ്.ആർ. അജിത, രവികുമാർ ഇന്ദീവരം തുടങ്ങിയവർ യർച്ചയിൽ പങ്കെടുത്തു.
ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ നന്ദിയുംപറഞ്ഞു.

Advertisement