കൊല്ലം. ചിതറയിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്കേറ്റു. ബൗണ്ടർമുക്ക് സ്വദേശിയായ ജാബിറിനാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി ഏഴരമണിയോടെയാണ് സംഭവം ഉണ്ടായത്. തലവരമ്പിന് സമീപം കണ്ണൻപാറ റോഡിലൂടെ ബൈക്ക് ഓടിച്ചുവരവെ റോഡിലേക്ക് ചാടിയ എത്തിയ കാട്ടുപന്നി ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണാണ് ജാബിറിന്റെ കാലിന് പരിക്കേറ്റത്. പ്രദേശവാസികൾ
ഇയ്യാളെ കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് പാരിപളളി മെഡിക്കൽ കോളേജിലും എത്തിച്ചു. തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. പ്രവാസിയായ ജാബിർ ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. ബുധനാഴ്ച തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇദ്ദേഹം. ഈ പ്രദശങ്ങളിൽ കാട്ടുപന്നിയുടെ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു.






































