കോഴിക്കോട്.തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി കാരുണ്യ സ്പർശം അവാർഡ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഐഎൻടിയുസി നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ വി വേണുഗോപാലക്കുറുപ്പിന് സമര്‍പ്പിച്ചു.
തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മികച്ച പൊതുപ്രവർത്തകന് നൽകിവരുന്ന പുരസ്കാരമാണിത്. റിട്ട.അധ്യാപകനായ വി.വേണുഗോപാലക്കുറുപ്പ് പൊതുരംഗത്ത് സജീവസാന്നിധ്യമാണ്.കോഴിക്കോട് ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ ആണ് പുരസ്കാരം സമര്‍പ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് അധ്യക്ഷത വഹിച്ചു.






































