നിർധന കുടുംബത്തിന് അഞ്ച് സെൻ്റ് ഭൂമി നൽകി ശൂരനാട് വടക്ക്പഞ്ചായത്ത് പ്രസിഡന്റ്

Advertisement

ശൂരനാട്:നിർധന കുടുംബത്തിന് അഞ്ച് സെൻ്റ് ഭൂമി സൗജന്യമായി നൽകി പഞ്ചായത്ത് പ്രസിഡന്റ് മാതൃകയായി.ശൂരനാട് വടക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.ശ്രീകുമാറാണ് സ്വന്തം വസ്തുവിൽ നിന്ന് 5 സെൻ്റ് കൈമാറിയത്.സ്വന്തം
വാർഡിലെ ഭൂരഹിത കുടുംബത്തിനാണ് ഭൂമി നൽകിയത്.ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷ്‌ ആധാരം കൈമാറ്റം ചെയ്തു, വി.വേണുഗോപാലകുറുപ്പ്,എസ്.ശ്രീകുമാർ,രാജൻ ഡാനിയേൽ,ഉല്ലാസ് കോവൂർ,ആർ.നളിനക്ഷൻ,പ്രസന്നൻ വില്ലാടൻ എന്നിവർ സംസാരിച്ചു.

Advertisement