കൊല്ലം : കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ 2005 ഒക്ടോബർ 5 ഞായറാഴ്ച രാവിലെ 10 ന് ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി കൈത്തറി ചിത്ര രചനാ മത്സരം കൊല്ലം ടൗൺ യു പി സ്കൂളിൽ സംഘടിപ്പിക്കും. അതാത് സ്കൂൾ മേലധികാരിയുടെ സാക്ഷ്യ പത്രം സഹിതം രാവിലെ 9 മണിക്ക് എത്തിച്ചേരണം. എൽ പി, യു പി, ഹൈ സ്കൂൾ വിഭാഗങ്ങളിലാണ് മത്സരം ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് പുരസ്കാരവും സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അവസരവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446374341






































