ശാസ്താംകോട്ട:അരിനല്ലൂർ കോവൂർ അപ്പു സ്പോർട്ടിംഗ് ആൻഡ് റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെമ്പർ നാരായണപിള്ള മെമ്മോറിയൽ അഖിലേന്ത്യ ഫുട്ബാൾ മേളയും 41-ാമത് വാർഷികവും 27 മുതൽ ഒക്ടോബർ 5 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.തേവലക്കര ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.27ന് കാരാളിമുക്കിൽ നിന്നും വിളംബര ഘോഷയാത്രയോടെയാണ് പരിപാടിയുടെ തുടക്കം.തുടർന്ന് ശാസ്താംകോട്ട ഡിവൈഎസ്പി ജി.ബി മുകേഷ് ഉദ്ഘാടനം ചെയ്യും.28ന് വൈകിട്ട് നാലിന് ഡോ.സുജിത്ത് വിജയൻ പിള്ള എംഎൽഎ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും.തുടർന്ന് ഫുട്ബോൾ മേള സി.ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുംവിഷ്ണു ഡിംബേഴ്സ് ആൻഡ് ബ്രദേഴ്സ് മലപ്പുറവും അൽഫാസ് കോഴിക്കോടും തമ്മിലാണ് ആദ്യത്തെ മത്സരം നടക്കുന്നത്.29ന് പി വൈ എസ് പൊന്മന കൊല്ലവുംഎ ഐ ബി എ ട്രാവൽസ് എഫ് എ കൊല്ലവും തമ്മിലാണ് മത്സരം നടക്കുന്നത്. 30ന് മുഹമ്മദൻസ് മലപ്പുറവും അപ്പു സ്പോർട്ടിംഗ്സും തമ്മിലുള്ള മത്സരം നടക്കും.ഒക്ടോബർ ഒന്നിന് എം എഫ് സി നോർത്ത് പറവൂരും എച്ച് എഫ് സി വയനാടും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്.ഒക്ടോബർ 5 ന് ഫൈനൽ മത്സരം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സാംസ്കാരിക സന്ധ്യയും ഗ്രാമചക്ര പുരസ്കാര സമർപ്പണവും കോവൂർ കുഞ്ഞുമോൻ എംഎൽ നിർവഹിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികളായ കെ.എസ് മധു,ബി.രാധാകൃഷ്ണമുള്ള,എം.കെ പ്രസാദ് എന്നിവർ അറിയിച്ചു.






































