മുതുപിലാക്കാട് കലാസാരഥിയുടെ അരങ്ങേറ്റ മഹോത്സവവുംഅവാർഡ് സന്ധ്യയും ഭരതനാട്യ രംഗപ്രവേശവും 28ന്

കലാസാരഥീയം പുരസ്കാരം നേടിയ പൂയപ്പള്ളി ഗിരിഷും. ഗുരുപൂജ പുരസ്‌കാരം നേടിയ മുതുപിലാക്കാട് ചന്ദ്രശേഖരപിള്ളയും
Advertisement

ശാസ്താംകോട്ട : തെക്കൻ കേരളത്തിലെ പ്രമുഖ കലാപഠനകേന്ദ്രമായ കലാസാരഥിയുടെ അരങ്ങേറ്റമഹോ ത്സവത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന അവാർഡ് സന്ധ്യയും ഭരതനാട്യ രംഗപ്ര വേശവും സെപ്‌തംബർ 28 ഞായറാഴ്‌ച കടമ്പനാട് ഭഗവതി ധർമ്മശാസ്‌താ ക്ഷേത്രത്തിൽ നടക്കും. പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി. ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കലാസാരഥി പുരസ്‌കാരങ്ങൾ നൽകും 5001 രൂപയും പ്രശസ്‌തിപത്രവും ശില്പ‌വും അടങ്ങുന്ന കലാസാരഥീയം പുരസ്‌കാരം മികച്ച ചെണ്ട വാദ്യ കലാകാരനായ പൂയപ്പള്ളി ഗിരിഷീന് നൽകും. 3001 രൂപയും പ്രശസ്‌തി പത്രവും ശില്പവും അടങ്ങുന്ന ഗുരുപൂജ പുരസ്‌കാരം പ്രമുഖ കഥകളി ചുട്ടി കലാകാരനായ മുതു പിലാക്കാട് ചന്ദ്രശേഖരപിള്ളയ്ക്ക് നൽകും. കലാസാരഥി ഡയറക്‌ടർ കെ. ഹരികുമാർ അദ്ധ്യ ക്ഷത വഹിക്കുന്ന ചടങ്ങിൽ, ഡോ.സി.ഉണ്ണിക്കൃഷ്ണൻ, കടമ്പനാട് ഓർത്തഡോക്‌സ് പള്ളി വികാരി റവ.ഫാദർ. ജേക്കബ് കോശി, ശാസ്താംകോട്ട ഡി.ബി.കോളജ് മുൻ പ്രിൻസിപ്പാൾ ഡോ.ബി.ബീന, കടമ്പനാട് വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പാൾ കെ.കെ. ശിവശങ്കരപ്പിള്ള, കടമ്പനാട് കെ.ആർ.കെ.പി.എം.സ്‌കൂൾ രക്ഷാധികാരി കെ.അനിൽകുമാർ എഴുത്തുകാരൻ ജി.ഗോപിനാഥ്, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രിയങ്കാ പ്രതാപ്, കടമ്പനാട് കെ.ആർ.കെ.പി.എം. ബോയ്‌സ്‌ ഹൈസ്‌കൂൾ മാനേജർ ശ്രീമതി. ശ്രീലക്ഷ്‌മിഗീത, കടമ്പനാട് ഭഗവതിധർമ്മശാസ്‌താ ക്ഷേത്രഭാരവാഹികളായ ടി.എം.വിജയൻപിള്ള, ടി.പി.ഹ രികുമാർ വാർഡ് മെമ്പർ പ്രസന്നകുമാർ, എം. രാജ്‌മോഹൻ എന്നിവർ പങ്കെടുക്കും.

കവിയും സാംസ്‌കാരിക പ്രവർത്തകനുമായ കെ.വി. രാമാനുജൻ തമ്പി, വാദ്യകലാ കാരനും ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ക്ഷേമനിധി സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ അനിൽ തുമ്പോടൻ, മുതുപിലാക്കാട് രാജേന്ദ്രൻ എന്നിവരെ ആദരിക്കുകയും പ്രതിഭകളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യും.

ഒക്ടോബർ 2 വിജയദശമി ദിനത്തിൽ മുതുപിലാക്കാട് ഇടിഞ്ഞകുഴി ജംഗ്ഷനിൽ കലാസാരഥിയുടെ പുതിയ ക്യാമ്പസ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കളരി വന്ദനത്തിലും ഗുരുവന്ദനത്തിലും വിദ്യാരംഭത്തിലും നെടി യവിള വി.ജി..എസ്‌.എസ് എ.എച്ച്.എസ്.എസ്.മുൻ ഹെഡ്‌മാസ്റ്ററും തന്ത്രിയുമായ കേശവ രര്ഭട്ടതിരി, ശാസ്‌താംകോട്ട JMTTI മുൻ പ്രിൻസിപ്പാൾ ഷാജി കോശി. കെ.വി.രാമാനുജൻ തമ്പി, കെ.കെ.ശിവശങ്കരപ്പിള്ള ഡോ.സി.ഉണ്ണിക്കൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിൽ ഗുരു ശ്രേഷ്ഠന്മാർ പങ്കെടുക്കും. കളരിപ്പയറ്റ് മുതൽ ഭാരതത്തിലെ വിവിധ കലാരൂപങ്ങൾ കലാ സാരഥിയിൽ പഠിക്കാൻ കഴിയും. കലയ്ക്കും സാഹിത്യത്തിനും പ്രാധാന്യം കൊടുത്തു കൊണ്ട് ഒരു സാസ്‌കാരിക പഠന കേന്ദ്ര,മായി വികസിപ്പിക്കാനാണ് കലാസാരഥി മാനേ ജ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. പത്രസമ്മേളനത്തിൽ കലാസാരഥി ഡയറക്‌ടർ കെ.ഹരികു മാർ വികസന സമിതി കൺവീനർ എം. രാജ്മോഹനൻ, പി.റ്റി.എ പ്രസിഡൻ്റ് രഞ്ജിത്ത് കുമാർ വനിതാ കൺവീനർ മായാദേവി എന്നിവർ പങ്കെടുത്തു.

Advertisement