ശാസ്താംകോട്ട:മലങ്കര മാർത്തോമ്മാ സഭയുടെ അടൂർ ഭദ്രാസനത്തിലെ തേവലക്കര സെന്റർ കൺവെൻഷൻ ആരംഭിച്ചു.തേവലക്കര സെന്ററിലെ 15 ഇടവകകളുടെ കൂട്ടായ്മയിലാണ് കൺവെൻഷൻ നടക്കുന്നത്.ബുധൻ വൈകിട്ട് 6:30ന് മലങ്കര മാർത്തോമാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത അഭിവന്ദ്യ യുയാക്കീം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു.അടൂർ ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ മാത്യൂസ് മാർ സെറാഫീയും, വെരി.റവ.കെ.വി ചെറിയാൻ എന്നിവർ പങ്കെടുക്കും.റവ.ഡോ.കെ തോമസ്,റവ.ബേബിജോൺ,റവ.ഡോ.മോത്തിവർക്കി,റവ.ഡോ.വി.എം മാത്യു,ഫാ.ദേവസ്സി വർഗീസ് തയ്യിൽ കപ്പൂച്ചൻ,ഇവാ.സുബി പള്ളിക്കൽ, വെരി.റവ.റ്റി.കെ മാത്യു എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.ഞായറാഴ്ച രാവിലെ 8ന്
നടക്കുന്ന വിശുദ്ധ കുർബാനയോടെ കൺവെൻഷൻ സമാപിക്കും.അഭിവന്ദ്യ ഗ്രിഗോറിയോസ് മാർ സ്റ്റേഫാനോസ് എപ്പിസ്കോപ്പ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും.പൊതുസമ്മേളനത്തിൽ ആതുരസേവന രംഗത്ത് ദീർഘകാലം പ്രവർത്തിച്ച വ്യക്തിയെ ആദരിക്കും.ഉറവുക്കര അലക്സാന്ത്രിയോസ് കത്തനാർ മെമ്മോറിയൽ ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും.2000ത്തോളം പേർ കുർബാനയിലും തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും ചെയർമാൻ റവ.കെ.കെ കുരുവിള,കൺവീനർ ജോൺസൺ വൈദ്യൻ.കെ,ട്രസ്റ്റീ ജയമോൻ മാത്യു,പബ്ലിസിറ്റി ചെയർമാൻ റവ.രഞ്ജു രാജൻ,കൺവീനർ അഡ്വ.ജെറി റ്റി.യേശുദാസൻ എന്നിവർ പറഞ്ഞു.






































