ശാസ്താംകോട്ട തടാകത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Advertisement

ശാസ്താംകോട്ട: ജില്ലാ പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട തടാകത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഗോപൻ ഉദ്ഘാടനം ചെയ്തു. വരാൽ, കരിമീൻ, കൈതക്കോര എന്നിവയുടെ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.പഞ്ചായത്ത് അംഗം രജനി അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് ജീവനക്കാരായ പോൾ രാജൻ, ആര്യ തുടങ്ങിയവർ പങ്കെടുത്തു.

Advertisement