ശാസ്താംകോട്ട:ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലെ “അക്ഷരം വായനോത്സവം” പ്രോജക്ടിൽ ഉൾപ്പെടുത്തി ഇ.വി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ തലം വിദ്യാർത്ഥികൾക്കായി വായനാമത്സരം സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് ഡോ.ശൂരനാട് കുഞ്ഞൻപിള്ള സ്മാരക ഹാളിൽ നടന്ന മത്സരത്തിൽ ബ്ലോക്ക് പരിധിയിലെ 13 ഹൈസ്‌കൂളുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.പോരുവഴി ഗവ.എച്ച്.എസ്.എസിലെ കാശിനാഥ് എ.ആർ,ആയിഷ.ആർ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും കുന്നത്തൂർ നെടിയവിള അംബികോദയം സ്കൂളിലെ കീർത്തന.എ.എൽ,ഭവേഷ് കൃഷ്ണ.ബി എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും വെസ്റ്റ് കല്ലട ഗവ.എച്ച്.എസ്.എസിലെ
സ്കൂളിലെ ഗൗരി നന്ദന.എസ്,ഭാഗ്യ.ബി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പോരുവഴി ഗവ.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ഗോപൻ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പുഷ്പകുമാരി,സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.സനിൽകുമാർ, എസ്.ഷീജ,അംഗം തുണ്ടിൽ നൗഷാദ്,പിടിഎ പ്രസിഡന്റ് അർത്തിയിൽ സമീർ,എസ്എംസി ചെയർമാൻ അനീഷ് അയന്തിയിൽ, സ്കൂൾ പ്രിൻസിപ്പാൾ ജി.ശ്രീധരൻ പിള്ള,ഹെഡ് മാസ്റ്റർ സതീഷ്.എം.എസ് തുടങ്ങിയവർ പങ്കെടുത്തു.






































