ശാസ്താംകോട്ട:ഭരണിക്കാവ് ടൗണിലെ ഗതാഗത പരിഷ്ക്കാരങ്ങളുടെ ഭാഗമായി ബസ് ബേകളിൽ ബസ്സുകൾ നിർത്താത്തതിൽ പ്രതിഷേധവുമായി സിപിഐ.ഇന്ന് രാവിലെ ചക്കുവള്ളി റൂട്ടിൽ സ്വകാര്യ ബസുകൾ പ്രവർത്തകർ തടയുകയുണ്ടായി.പാർട്ടി കൊടിയുമായി എത്തിയ പ്രവർത്തകരാണ് ബസ്സുകൾ തടഞ്ഞത്.ജംഗ്ഷനിലെ സ്റ്റോപ്പുകളിൽ ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐ നേതൃത്വത്തിൽ ബസുകൾ തടഞ്ഞത്.എന്നാൽ സ്റ്റാൻ്റിൽ മാത്രമേ ബസുകൾ നിർത്തുകയുള്ളുവെന്ന നിലപാടിലാണ് ബസുടമകളുടെയും തൊഴിലാളികളുടെയും സംഘടനകൾ പറയുന്നത്.അതിനിടെ സ്വകാര്യ ബസുകൾ വഴിയിൽ തടഞ്ഞ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നത് തുടർന്നാല്‍ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് സ്വകാര്യബസ് തൊഴിലാളികളുടെ സംഘടനകൾ അറിയിച്ചു.






































