ചക്കുവള്ളി. പരബ്രഹ്മം ക്ഷേത്രത്തിൽ ഇരുപത്തെട്ടാം ഓണമഹോത്സവം ഒക്ടോബർ 1, 2, 3 തീയതികളിൽ നടക്കും.
1ന് ക്ഷേത്രപതിവ് ചടങ്ങുകൾക്ക് പുറമേ പുലർച്ചെ 5.30ന് ക്ഷേത്രം തന്ത്രി കീഴ്ത്താമരശ്ശേരി രമേഷ് ഭട്ടതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം. 7ന് കലശം, നിറപറ സർപ്പണം 8മുതൽ ഭാഗവത പാരായണം. വൈകിട്ട് 5ന് ചന്ദനംചാർത്ത് ദീപാരാധന ദീപക്കാഴ്ച. 7.30മുതൽ കൈകൊട്ടിക്കളി, 8.30മുതൽ നൃത്തസന്ധ്യ.
2ന് പുലർച്ചെ മഹാമൃത്യുഞ്ജയഹോമം 8മുതൽ നാരായണീയപാരായണം
രാത്രി 7.30ന് അദ്ധ്യാത്മിക പ്രഭാഷണം 9ന് തിരുവാതിര
3ന് രാവിലെ 6ന് 101കുടം ധാര, 7ന് ഉരുൾനേർച്ച, 8ന് ഭാഗവത പാരായണം, വൈകിട്ട് 3.30മുതൽ വമ്പിച്ച കെട്ടുകാഴ്ച. 6ന് സേവ, ജീവത എഴുന്നള്ളത്ത്, ദീപാരാധന, ദീപക്കാഴ്ച, രാത്രി 8മുതൽ ടാലന്റ് ഷോ.






































