ശാസ്താംകോട്ട. നവരാത്രി മാനവികതയുടെ സന്ദേശമാണ് സമൂഹത്തിനു നൽകുന്നതെന്നു കേരള ഗവണ്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ രാജു നാരായണ സ്വാമി പറഞ്ഞു. ശാസ്താംകോട്ട ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഉദ്കാടണം ചെയ്യുക യായിരുന്നു അദ്ദേഹം. ലഹരിക്ക് അടിമയായ മാറുന്ന യുവതലമുറക്ക് മാർഗ ദീപമാണ് നവരാത്രി. മനുഷ്യ സ്നേഹവും നന്മയും ഏകോപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നാട്ടിൽ തിന്മകളെ ഇല്ലാതാക്കാൻ നവരാത്രി ആഘോഷങ്ങൾക്ക് ശക്തിയുണ്ട്. അദ്ദേഹം പറഞ്ഞു.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ പി. അജിതകുമാർ അധ്യക്ഷനായി. സെക്രട്ടറി കേരള ശശികുമാർ സ്വാഗതം ആശംസിച്ചു. ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ എസ്. കൃഷ്ണ പ്രസാദ് ഉപദേശക സമിതി അംഗങ്ങളായ എ . സുരേന്ദ്രൻ പിള്ള, വി. ബി ഉണ്ണിത്താൻ, ഷിബി . എസ്, ഡോ പി ആർ ബിജു, ജി. ശ്രീകുമാർ,സജീവ്, കെ. ശിവശങ്കരൻ,രാജേന്ദ്രൻ പിള്ള, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണ പിള്ള നന്ദി പറഞ്ഞു
നവരാത്രി നാൾ എല്ലാദിവസവും ക്ഷേത്രത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേരും. ആരാധനയ്ക്കായി ക്ഷേത്ര സന്നിധിയിൽ ബൊമ്മ കൊലുവും ഒരുക്കിയിട്ടുണ്ട്






































