വോട്ട് കൊള്ളയടിച്ചാണ് 2024 ൽനരേന്ദ്രമോധി അധികാരത്തിൽ വന്നത്
       കൊടിക്കുന്നിൽ സുരേഷ് എം.പി

Advertisement

ശാസ്താംകോട്ട: വോട്ട് കൊള്ളയടിച്ചാണ് നരേന്ദ്രമോധി 2024 ൽ അധികാരത്തിൽ വന്നതെന്ന് കോൺഗ്രസ്സ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു.മഹാരാഷ്ട്ര, ഹരിയാനഅസംബ്ലി തെരെഞെടുപ്പകളും അവർ ഇലക്ഷൻ കമ്മീഷനെകൂട്ട് പിടിച്ച് അവർ അട്ടിമറിച്ചു. വോട്ട് കൊള്ളകെതിരെതെളിവ് സഹിതം രാഹുൽ ഗാന്ധിനടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എ.ഐ.സി.സിആഹ്വാനം ചെയ്ത”വോട്ട് ചോർ സിഗ്നേച്ചർക്യാമ്പയിൻ” ശാസ്താംകോട്ട ബ്ലോക്ക് തല ഉദ്ഘാടനം നടത്തി ശാസ്താംകോട്ട പുന്നകാട്ജംഗ്ഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻൻ അദ്ധ്യക്ഷത വഹിച്ചു.
പി. നൂർദ്ദീൻകുട്ടി, പി.കെ.രവി ,ഗോകുലം അനിൽ, തോമസ് വൈദ്യൻ, സുലൈൽ അൻസാരി, ഹാഷിം സുലൈമാൻ ,റോയി മുതുപിലാക്കാട്, ഗോപൻ പെരുവേലിക്കര, വിദ്യാരംഭംജയകുമാർ, സാവിത്രി ഗംഗാധരൻ , ബിനോയ് കരിന്തോട്ടുവ , കെ.പി. അൻസർ, പി.ആർ. ഹരിമോഹൻ ,ഗീവർഗ്ഗീസ്, അബ്ദുൽ സലാം പോരുവഴി , അജയകുമാർ കൊട്ടക്കാട്ട്,ജയശ്രീ രമണൻ ,കടപുഴ മാധവൻപിളള, സിജു കോശി വൈദ്യൻ, മഠത്തിൽ.ഐ.സുബയർകുട്ടി, സുരേഷ് ചന്ദ്രൻ ,ഡോ.പി.ആർ. ബിജു, ബാബുപനാപ്പട്ടി, സലിംമാലുമേൽ, ഷീജ ഭാസ്ക്കർ, എം.എ. സമീർ, അബ്ദുൽ റഷീദ്, സൈമൺ വർഗ്ഗീസ്, ബഷീർ ഇടവന ശ്ശേരി, റഷീദ് ശാസ്താംകോട്ട തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement