മണ്ണൂർക്കാവ് സംഗീതോത്സവവും നവാഹയജ്ഞവും ചൊവ്വമുതൽ

Advertisement

മൈനാഗപ്പള്ളി:മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ മണ്ണൂർക്കാവ് സംഗീതോത്സവവും, ദേവിഭാഗവത നവാഹയജ്ഞവും ചൊവ്വ മുതൽ ആരംഭിക്കുമെന്ന് ഭരണസമിതി പ്രസിഡന്റ്‌ രവി മൈനാഗപ്പള്ളി,സെക്രട്ടറി സുരേഷ് ചാമവിള,ട്രഷറർ
വി.ആർ സനിൽചന്ദ്രൻ എന്നിവർ അറിയിച്ചു.ക്ഷേത്രം തന്ത്രി മുരിങ്ങൂർമന നാരായണൻ നമ്പൂതിരി രാവിലെ 7ന് ഭദ്രദീപ പ്രതിഷ്ഠ നടത്തുന്നതോടെ യജ്ഞത്തിന് തുടക്കമാകും.തുടർന്ന് എല്ലാദിവസവും7.30 ന് ദേവിഭാഗവത പാരായണം,12 ന് പ്രഭാഷണം,12.30 ന് അന്നദാനം എന്നിവ ഉണ്ടാകും.സംഗീതോത്സവം വൈകിട്ട് 6.45 ന് ചലച്ചിത്ര ഗായിക ശ്രീരഞ്ജിനി കോടമ്പള്ളി ഉദ്ഘാടനം ചെയ്യും.തുടർന്ന് ഇവർ നയിക്കുന്ന സംഗീത സദസ്.നാളെ മുതൽ ഒക്ടോ:1 വരെ എല്ലാ ദിവസവും സംഗീതസദസ് ഉണ്ടാകും.2 ന് വിജയദശമി ദിനത്തിൽ രാവിലെ 7ന് പൂജയെടുപ്പ്,7.30 മുതൽ ആരംഭിക്കുന്ന വിദ്യാരംഭം ചടങ്ങുകൾക്ക്
ഡോ.എ.മോഹൻകുമാർ,ഡോ.കണ്ണൻ കന്നേറ്റി എന്നിവർ നേതൃത്വം നൽകും.9 ന് ഓട്ടൻ തുള്ളൽ,10 ന് ഭക്തിഗാനമേള, 11.30 ന് നൃത്തനൃത്യങ്ങൾ,12 ന് അന്നദാനം,12.30 ന് പുല്ലാംകുഴൽ വാദനം, 2.30 ന് നൃത്തനൃത്യങ്ങൾ, 4 ന് സംഗീത ആരാധന,വൈകിട്ട് 5ന് നൃത്തസന്ധ്യ,6.30ന് കഥകളി.

Advertisement