പടിഞ്ഞാറെകല്ലട വികസന സദസ്

Advertisement

പടിഞ്ഞാറകല്ലട. പടിഞ്ഞാറെകല്ലടയിൽ വികസ്സന സദസ്
കേരളസർക്കാരിന്റെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും, പഞ്ചായത്ത്‌ കൈവരിച്ച പുരോഗതി വിശദികരിച്ചും ഭാവിയിലെ വികസന സ്വപ്‌നങ്ങൾ പങ്കുവെച്ചും പടിഞ്ഞാറെ കല്ലടയിൽ വികസന സദസ്സ് സംഘടിപ്പിച്ചു. കടപുഴ ജനകിയ ആരോഗ്യകേന്ദ്രത്തിൽ നടന്ന വികസനസദസിൽ വിവിധ മേഖലയിലെ മുന്നൂറോളം ആളുകൾ പങ്കെടുത്തു. വികസന സദസ്സ് പ്ലാനിങ് ബോർഡ്‌ അംഗം ഡോ. ജോജു പി അലക്സ്‌ ഉത്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് ഡോ പി കെ ഗോപൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലയിലെ പ്രതിഭകളെ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ സുന്ദരേശൻ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് വികസന നേട്ടങ്ങൾ സെക്രട്ടറി ദിലീപ്, വികസന സ്ഥിരം സമിതി അധ്യക്ഷരായ കെ സുധീർ, ഉഷാലയം ശിവരാജൻ, ജെ അംബികകുമാരി എന്നിവരും സി ഡി എസ്‌ ചെയർപേഴ്സൺ വിജയനിർമലയും അവതരിപ്പിച്ചു. ബ്ലോക്ക്‌ സ്ഥിരം സമിതി ചെയർമാൻ വി രതീഷ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ടി ശിവരാജൻ, ഷീലകുമാരി, എൻ ഓമനക്കുട്ടൻ പിള്ള, സുനിതദാസ്, സിന്ധു കോയിപ്പുറം എന്നിവരും പ്ലാനിങ് ബോർഡ്‌ വൈസ് ചെയർമാൻ ജി ശങ്കരപ്പിള്ള,വിവിധ മേഖലയിലെ വിദഗ്ധർ, രാഷ്ട്രിയപാർട്ടി പ്രതിനിധികൾ എന്നിവർ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എൽ, സുധ സ്വാഗതവും അസി. സെക്രട്ടറി നിസാർ നന്ദിയും പറഞ്ഞു.

Advertisement