കൊട്ടാരക്കര : കൊല്ലം സഹോദയ യു. ആർ. ഐ ട്രോഫിക്ക് വേണ്ടിയുള്ള ഇന്റർ സ്കൂൾ ഫുഡ്ബോൾ മത്സരത്തിൽ ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യന്മാരായി കൊട്ടാരക്കര കരിക്കം ഇന്റർനാഷണൽ സ്കൂളിൽ വെച്ചുനടന്ന വാശിയേറിയ ഫുട്ബോൾ മത്സരത്തിൽ മുഖത്തല സെന്റ് ജൂഡ് സ്കൂളിനെതിരെ 3-1 നാണ് ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യന്മാരായത്. പത്താം ക്ലാസ്സിലെ അമാൻ ജെ ടൂർണ്ണമെന്റിന്റെ താരമായി മാറി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നായി മത്സരരംഗത്തുണ്ടായിരുന്ന പതിനേഴു ടീമുകളിൽ നിന്നും ഇന്ന് നടന്ന സെമിഫൈനൽ മത്സരങ്ങളിൽ കരിക്കം ഇന്റർനാഷണലിനെ തോൽപ്പിച്ചു സെന്റ് ജൂഡും, മാർ ബസേലിയസ് ഓഷ്യൻ സ്റ്റാർ സ്കൂളിനെ 5-1 ന് തോൽപ്പിച്ചാണ് ബ്രൂക്ക് ഇന്റർനാഷണലും ഫൈനലിസ്റ്റുകളായത്.
ലൂസേഴ്സ് ഫൈനലിൽ വിജയിച്ച കരിക്കം ഇന്റർനാഷണൽ സ്കൂളിനാണ് മൂന്നാം സ്ഥാനം.






































