ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു

Advertisement

ശാസ്താംകോട്ട.സംസ്ഥാന സർക്കാരിന്റെയും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെയും കഴിഞ്ഞ  5 വർഷത്തെ വികസന പ്രവർത്തനങ്ങൾ കോർത്തിണക്കിക്കൊണ്ട് വികസന സദസ്സും, എക്സിബിഷനും പഞ്ചായത്ത്‌ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഗീത അധ്യക്ഷത വഹിച്ച യോഗത്തിൽ. ബഹുമാനപ്പെട്ട കുന്നത്തൂർ എംഎൽഎ  കോവൂർ കുഞ്ഞുമോൻ ഉദ്ഘാടനവും പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഗുരുകുലം രാകേഷ് സ്വാഗതം ആശംസിച്ചു.

ഈ പരിപാടിയിൽ കേരളസംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ഗ്രാമപഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ വികസന നേട്ടങ്ങളും റിപ്പോർട്ട് ആയി ഗ്രാമപഞ്ചായത്ത് സെക്രട്ടറി  സീമ.കെ അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ പ്രതിനിധികൾ സാംസ്കാരിക സാമൂഹ്യ മേഖലയിൽ നിന്നുള്ളവർ, എൻഎസ്എസ് യൂണിറ്റ് പ്രവർത്തകർ, കുടുംബശ്രീ,ഹരിത കർമ്മ സേന പ്രവർത്തകർ,  ആശാ പ്രവർത്തകർ, MGNREGS തൊഴിലാളികൾ, ലൈഫ് ഗുണഭോക്താക്കൾ, യുവജന സംഘടന പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.  തുടർന്ന് നടന്ന പരിപാടിയിൽ സംസ്ഥാന സർക്കാരിന്റെയും, ശാസ്താംകോട്ട പഞ്ചായത്തിന്റെ  നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശനം നടന്നു. ശേഷം ഓപ്പൺ ഫോറത്തിൽ ഭാവി വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും, നിർദ്ദേശങ്ങളും അവതരിപ്പിച്ചു. ഓപ്പൺ ഫോറത്തിന്റെ  മോഡറേറ്ററായി ആസൂത്രണ സമിതി ഉപാധ്യക്ഷൻ  എ കെ ശങ്കർ ചുമതല നിർവഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുന്ദരേശൻ വിവിധ തുറകളിലുള്ള വ്യക്തികൾക്ക് ആദരവ് നൽകി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ  സനൽകുമാർ, പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്മാരായ അനിൽ തുമ്പോടൻ, ഉഷാകുമാരി പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ആശംസ അറിയിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിദ്ദിഖ് കുട്ടി നന്ദി ആശംസിച്ചു.

Advertisement