കുന്നത്തൂർ നെടിയവിള ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം

Advertisement

കുന്നത്തൂർ:കുന്നത്തൂർ നെടിയവിള ഭഗവതീ ക്ഷേത്രത്തിൽ 51-ാമത് സി.ബി സ്മാരക നവരാത്രി സംഗീതോത്സവം 22മുതൽ ഒക്ടോബർ 2 വരെ നടക്കും.ഭാഗവത പാരായണം,പ്രഭാഷണം, സംഗീതകച്ചേരി,ചുറ്റുവിളക്ക്, നൃത്തനൃത്യങ്ങൾ,വിദ്യാരംഭം,താലപ്പൊലി,കഥകളി എന്നിവ ഉണ്ടാകും. 22ന് വൈകിട്ട് 7ന് കീഴ്ത്താമരശേരി മഠം ബ്രഹ്മശ്രീ ജെ.കേശവരുഭട്ടതിരി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.

തുടർന്ന് കാവാലം ശ്രീകുമാറിൻ്റെ സംഗീതക്കച്ചേരി.23,24,25,27,28,29,ഒക്:1,2 തീയതികളിൽ വൈകിട്ട് 7ന് മാസ്റ്റർ നവനീത് കൃഷ്ണൻ,അടൂർ പി.സുദർശനൻ,ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം,സുധീപ് മോഹൻ,കുമാരി ദേവിക മലമേൽ,സമ്പക്കോട് വിഘ്നരാജ്,പ്രൊഫ.ആനയടി ധനലക്ഷ്മി,പെരുമൺ വേലായുധൻ,പാർത്ഥസാരഥിപുരം വിശ്വനാഥൻ എന്നിവർ സംഗീതകച്ചേരി അവതരിപ്പിക്കും.27 ന് ഓർഗൻഫ്യൂഷൻ,28ന് രാത്രി 9ന് നൃത്തനൃത്യങ്ങൾ,സമാപന ദിവസമായ ഒക്ടോബർ രണ്ടിന് രാവിലെ 5.30 ന് വിദ്യാരംഭം,7ന് വയലിൻ രാഗസുധാരസം, വൈകിട്ട് 5.30ന് താലപ്പൊലി,രാത്രി 10 ന് കഥകളി എന്നിവ നടക്കുമെന്ന് ക്ഷേത്ര
ഉപദേശക സമിതി ഭാരവാഹികളായ നവമി പ്രദീപ്,ആർ.ശ്യാം എന്നിവർ പറഞ്ഞു.

Advertisement