പോരുവഴി. ജമാഅത്ത് പരിപാലനസമിതി ഓഫിസ് ഉത്ഘാടനം ചെയ്തു. മയ്യത്തുംകര. പോരുവഴി ഹനഫി മഹൽ മുസ്ലിം ജമാഅത്തിനായി നിർമിച്ച പുതിയ ഓഫീസിന്റെ ഉത്ഘാടനം ചീഫ് ഇമാം ഹാഫിസ് അബ്ദുൽ സലാം മൗലവി നിർവഹിച്ചു. ജമാഅത്ത് പ്രസിഡന്റ് അർത്തിയിൽ അൻസാരി അധ്യക്ഷധ വഹിച്ചു. ജമാഅത്ത് ജനറൽസെക്രട്ടറി ഷിഹാബ് അയന്തിയിൽ, ട്രഷറർഷാജി കല്ലടക്കാന്റെവിള, മുൻജമാഅത്ത് ഭാരവാഹികളായ വാറുവിൽ ബഷീർ, കുഞ്ഞുമോൻ പുതു വിള, ബഷീർ ബംഗ്ലാവിള,റഹിംമുസ്‌ലിയാർ അയന്തി, നാസർ കിണർവിള,എച്. നസീർ, അർത്തിയിൽ ഷാജഹാൻ,ചക്കുവള്ളി നസീർ, ഖുറൈശി കിണർ വിള, പരിപാലന സമിതി ഭാരവാഹികളായഷാജി തെങ്ങും തറ, അർത്തിയിൽ ഷെഫീഖ്, കരീംമോദീന്റയ്യാം, സലാം പുതുവിള,ഷാജി വാറുവിൽ,നവാസ് അറഫ, അയൂബ് അബ്ദുൽ അസീസ്, സജീവ് കാവിള, പറമ്പിൽ സുബൈർ എന്നിവർ സംസാരിച്ചു.






































