ശാസ്താംകോട്ട.പ്രീ പ്രൈമറി വർണ്ണ കൂടാരം പദ്ധതിയോട് അനുബന്ധിച്ച് സമഗ്ര ശിക്ഷ കേരള ശാസ്താം കോട്ട ബിആർസി യുടെ ആഭിമുഖ്യത്തിൽ വർണ്ണ കൂടാരം ശില്പശാല നടന്നു.
ഗവൺമെൻറ് ജി എച്ച്.എൽ വി എൽപിഎസ് ഉദയമുകൾ സ്കൂളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ആണ് ശില്പശാല സംഘടിപ്പിച്ചത് ഇതിനോടനുബന്ധിച്ച ഉദ്ഘാടന യോഗം ഗ്രാമപഞ്ചായത്ത് അംഗം അബ്ദുല്ലത്തീഫ് അവർകൾ ഉദ്ഘാടനം ചെയ്തു .യോഗത്തിൽ എസ് എം സി ചെയർമാൻ സാജിദ് അധ്യക്ഷനായി പ്രീ പ്രൈമറി പദ്ധതി വർണ്ണ കൂടാരം സംബന്ധിച്ച വിശദീകരണം ബിആർസിലെ അധ്യാപക പരിശീലകൻ ജി പ്രദീപ്കുമാർ നിർവഹിച്ചു.
എച്ച് എം ഷീജ സ്വാഗതമർപ്പിച്ചു ബിആർസിലെ സ്പെഷ്യലിസ്റ്റ് അധ്യാപകരായ രാജു സുനികുമാരി രാധാമണി എന്നിവർ ഈ ശില്പശാലയ്ക്ക് നേതൃത്വം നൽകി യോഗത്തിൽ ആശംസ അർപ്പിച്ചു കൊണ്ട് അനുരാജ് രഞ്ജിനി ശ്രീജ എന്നിവർ സംസാരിച്ചു എം പിടിഎ, പിടിഎ അംഗങ്ങൾ ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവയുടെ നല്ല സഹകരണം ഈ ശില്പശാലയ്ക്ക് ലഭിച്ചു






































